
ഖണ്ട്വ : മധ്യപ്രദേശിലെ ഖണ്ട്വയിൽ ഗണപതി പന്തലിൽ ഇടിമിന്നലേറ്റ് യുവാവിന് ദാരുണന്ത്യം(lightning). ഇടിമിന്നലിൽ 3 പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ രൂപ് സിംഗ് വസാരെയുടെ മകൻ സുരേഷ്(17) ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. പാന്ധാന പ്രദേശത്തെ ഖാർഖരി ഗ്രാമത്തിലാണ് ഇടിമിന്നൽ നാശം വിതച്ചത്. വൈകുന്നേരത്തെ ആരതിക്ക് പിന്നാലെ കനത്ത മഴ ആരംഭിച്ചതിനാലാണ് നനയാതിരിക്കാൻ ആദിവാസി ബറേല സമൂഹത്തിലെ താമസക്കാർ പന്തലിനുള്ളിൽ തങ്ങിയത്.
അതേസമയം, വ്യാഴാഴ്ച ഖണ്ട്വ ജില്ലയിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു