
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ കൗമാരക്കാരൻ ആത്മഹത്യ ചെയ്തു(suicide). ടിസ്ഗാവിലെ ഒരു കുന്നിൻ മുകളിൽ നിന്നും ചാടിയാണ് അഥർവ ഗോപാൽ ടെയ്ഡെ(16) ആത്മഹത്യാ ചെയ്തത്.
അഥർവ തന്റെ അമ്മയോട് മൊബൈൽ ഫോൺ വാങ്ങിത്തരാൻ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമ്മ ഇത് വിസമ്മതിച്ചു. തുടർന്ന് ഞായറാഴ്ച കുട്ടി വീണ്ടും തന്റെ ആവശ്യം അമ്മയെ അറിയിക്കുകയിരുന്നു.
എന്നാൽ ഫോൺ വാങ്ങിതരില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കുട്ടി കുന്നിൻ മുകളിൽ നിന്ന് ചാടാൻ തീരുമാനിച്ചത്. ആത്മഹത്യയ്ക് ശ്രമിച്ച കുട്ടിയെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.