താനെ: മഹാരാഷ്ട്രയിലെ താനെയിലെ കല്യാണിൽ 17 വയസ്സുകാരി പീഡനത്തിന് ഇരയായി(gang-raped). ഇരുപത് വയസ്സുള്ള 7 പുരുഷന്മാർ പെൺകുട്ടിയെ കഴിഞ്ഞ അഞ്ച് മാസമായി ബലാത്സംഗം ചെയ്തു വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടയാളും സുഹൃത്തുക്കളുമാണ് പെൺകുട്ടിയെ ദുരുപയോഗം ചെയ്തതെന്നാണ് വിവരം. പെണ്കുട്ടിയുടെ വീഡിയോകൾ ഓൺലൈനിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ട കുടുംബാംഗങ്ങളാണ് പോലിസിൽ പരാതി നൽകിയത്.
സംഭവത്തിൽ എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ എട്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.