
ഭുവനേശ്വർ: ഒഡീഷയിലെ പുരിയിൽ കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ 3 പേർ കസ്റ്റഡിയിൽ(gang-rape). കടൽത്തീരത്തിന് സമീപം കാമുകന്റെ മുന്നിൽ വെച്ച് 19 കാരിയായ കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിലാണ് പോലീസ് 3 പേരെ അറസ്റ്റ് ചെയ്തത്. ബലിഹർചണ്ഡി ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പ്രതികൾ പിടിയിലായത്.
യുവതിയുടെയും കാമുകന്റെയും ദൃശ്യങ്ങൾ പകർത്തിയ പ്രതികൾ പണം ആവശ്യപ്പെടുകയും പണം നൽകാൻ വിസമ്മതിച്ചപ്പോൾ, സംഘത്തിലെ രണ്ടുപേർ സ്ത്രീയെ ബലാത്സംഗം ചെയ്യുകയിരുന്നുവെന്നും കാമുകനെ ആക്രമിച്ച് മരത്തിൽ കെട്ടിയിട്ടുവെന്നും പ്രതികൾ കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു.
അതേസമയം തിങ്കളാഴ്ച വൈകുന്നേരം പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.