സീലിങ് ഫാനിൽ ഒരു കയറിൽ ഒരുമിച്ച് തൂങ്ങിയ നിലയിൽ മൃതദേഹങ്ങൾ; ബിഹാറിൽ പ്രായപൂർത്തിയാക്കാത്ത കമിതാക്കളുടെ മരണം ആത്മഹത്യയെന്ന് സൂചന | Crime

crime
Updated on

പട്‌ന: ബീഹാറിലെ ഛാപ്രയിൽ പ്രായപൂർത്തിയാക്കാത്ത കമിതാക്കളെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സഹജിത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മോത്തി ഛപ്ര ഗ്രാമത്തിലാണ് സംഭവം. പതിനഞ്ച് വയസ്സ് പ്രായമുള്ള കമിതാക്കളെ ഫാനിൽ കുരുക്കിട്ട് ജീവനൊടുക്കുകയായിരുന്നു (Crime).

ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെങ്കിലും രാത്രി ഒമ്പത് മണിയോടെയാണ് വിവരം പുറത്തറിയുന്നത്. ജലാലാപൂർ സ്വദേശി ഗൺപത് മഹതോയുടെ മകൻ സനീസ് മഹതോ (15), സഹാജിത്പൂർ സ്വദേശി ജയ്ലാൽ പ്രസാദിന്റെ മകൾ അഞ്ജലി കുമാരി (15) എന്നിവരാണ് ആത്മഹത്യ ചെയ്തത്. പെൺകുട്ടിയുടെ വീട്ടിലാണ് ഇരുവരും ആത്മഹത്യ ചെയ്തത്. മരിച്ചവരുടെ വീടുകൾ അടുത്തടുത്തായിരുന്നു. സംഭവം നടക്കുന്ന സമയത്ത് ഇരുവരുടെയും വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. ഈ അവസരം മുതലെടുത്താണ് കാമുകൻ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ പെൺകുട്ടിയുടെ മുത്തച്ഛൻ, ഏറെ നേരം കാത്തിരുന്നിട്ടും പേരക്കുട്ടി പുറത്തുവരാഞ്ഞതിനെത്തുടർന്ന് വാതിൽ തുറക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മുറിയിലെ വാതിൽ തുറന്നപ്പോഴാണ് സീലിങ് ഫാനിൽ ഒരു കയറിൽ ഒരുമിച്ച് തൂങ്ങി നിൽക്കുന്ന ഇരുവരെയും കാണുന്നത്.

ആത്മത്യ വിവരം അറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ ബന്ധുക്കൾ മൃതദേഹങ്ങൾ രഹസ്യമായി സംസ്കരിക്കാൻ ആദ്യമൊരു ശ്രമം നടന്നുവെങ്കിലും പിന്നീട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങൾ കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും ആത്മഹത്യക്ക് പിന്നിലെ കാരണം എന്താണെന്നും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Summary

A teenage couple in Chapra, Bihar, was found dead after committing suicide by hanging themselves inside the girl's house, sending shockwaves through the community. The 15-year-olds, identified as Sanis Mahato and Anjali Kumari, reportedly took the extreme step when their family members were away. Police recovered the bodies and have launched an investigation to determine the exact circumstances and the reason behind the tragic end of their relationship.

Related Stories

No stories found.
Times Kerala
timeskerala.com