
ന്യൂഡൽഹി: പൂനെയിൽ നിന്ന് ഡൽഹിയിലേക്ക് പോയ സ്‌പൈസ് ജെറ്റ് വിമാനം അടിയന്തര ലാൻഡിങ് നടത്തി(SpiceJet flight). സാങ്കേതിക തകരാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വിമാനം ലാൻഡിംഗ് നടത്തിയത്.
സ്പൈസ് ജെറ്റ് ബോയിംഗ് 737 വിമാനത്തിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. ഡൽഹിയിലേക്ക് പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷമാണ് സംഭവം ശ്രദ്ധയിൽപെട്ടത്. അതേസമയം യാത്രക്കാർ സുരക്ഷിതരാണെന്ന് വിമാന കമ്പനി അറിയിച്ചു.