സാങ്കേതിക തകരാർ: സൂറത്തിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ അടിയന്തര ലാൻഡിംഗ് നടത്തി | IndiGo flight

സൂറത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ പുറപ്പെട്ട ഇൻഡിഗോ 6E-1507 വിമാനമാണ് അടിയന്തിര ലാൻഡിംഗ് നടത്തിയത്.
IndiGo
Published on

സൂറത്ത്: സൂറത്തിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി(IndiGo flight). സൂറത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ പുറപ്പെട്ട ഇൻഡിഗോ 6E-1507 വിമാനമാണ് അടിയന്തിര ലാൻഡിംഗ് നടത്തിയത്.

യാത്രയ്ക്കിടെ വിമാനത്തിലുണ്ടായ സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടതോടെയാണ് വിമാനം താഴെയിറക്കിയത്. വിമാനത്തിൽ 150-ലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ അപകടം ഒഴുവായി.

Related Stories

No stories found.
Times Kerala
timeskerala.com