ഡൽഹി മെട്രോയിൽ സാങ്കേതിക തകരാർ: ഒരാഴ്ചയ്ക്കുള്ളിൽ ഇത് മൂന്നാം തവണ; വലഞ്ഞ് യാത്രികർ | Technical glitch

ബരാഖംബ, ഇന്ദ്രപ്രസ്ഥ സ്റ്റേഷനുകൾക്കിടയിലുള്ള സർവീസുകളിൽ സിഗ്നലിംഗ് പ്രശ്‌നമുണ്ടായി.
Technical glitch
Published on

ന്യൂഡൽഹി: ഡൽഹി മെട്രോയിൽ തിങ്കളാഴ്ച സാങ്കേതിക തകരാർ മൂലം യാത്രക്കാർ വലഞ്ഞു(Technical glitch). ഒരാഴ്ചയ്ക്കുള്ളിൽ ഡൽഹി മെട്രോയിൽ ഉണ്ടാകുന്ന മൂന്നാമത്തെ സാങ്കേതിക പിഴവാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്.

ട്രെയിനുകളുടെ ചലനം നിയന്ത്രിക്കുന്ന ഓട്ടോമേറ്റഡ് സുരക്ഷാ സംവിധാനത്തിലെ സാങ്കേതിക തകരാർ മൂലമാണ് മെട്രോ സംവിധാനത്തിലെ സിഗ്നലിംഗ് പ്രശ്‌നമുണ്ടായത്. ഇതേ തുടർന്ന് ബരാഖംബ, ഇന്ദ്രപ്രസ്ഥ സ്റ്റേഷനുകൾക്കിടയിലുള്ള സർവീസുകളിൽ സിഗ്നലിംഗ് പ്രശ്‌നമുണ്ടായി.

സിഗ്നലിംഗ് പ്രശ്‌നം നിമിത്തം ട്രെയിനുകൾ വേഗത കുറച്ച് യാത്ര തുടർന്നതിനാൽ, നിരവധി സ്റ്റേഷനുകളിൽ തിരക്ക് അനുഭവപ്പെടുകയായിരുന്നു. ചില സ്റ്റേഷനുകളിൽ മെട്രോ കാത്ത് ദീർഘനേരം നിൽക്കേണ്ട സാഹചര്യവും ഉണ്ടായി.

Related Stories

No stories found.
Times Kerala
timeskerala.com