സാ​ങ്കേ​തി​ക ത​ക​രാ​ർ ; ദു​ബാ​യി​ക്ക് പു​റ​പ്പെ​ട്ട എയർ ഇന്ത്യ എക്സ്പ്രസ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി | Emergency landing

വി​മാ​ന​ത്തി​ൽ ഏ​ക​ദേ​ശം 160 യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു.
AIRLINE
Updated on

ട്രിച്ചി : ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് 160 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തിരമായി നിലത്തിറക്കി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (നമ്പർ IXO61) വിമാനമാണ് പറന്നുയർന്ന അതേ വിമാനത്താവളത്തിൽ ഇറക്കിയത്.

ഉ​ച്ച​യ്ക്ക് 12.45 ന് ​തി​രു​ച്ചി​റ​പ്പ​ള്ളി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ടേ​ണ്ട വി​മാ​നം വൈ​കി ഉ​ച്ച​യ്ക്ക് 1.55 നാ​ണ് പ​റ​ന്നു​യ​ർ​ന്ന​ത്. വി​മാ​ന​ത്തി​ൽ ഏ​ക​ദേ​ശം 160 യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. പ​റ​ന്നു​യ​ർ​ന്ന് ഉ​ട​ൻ ത​ന്നെ വി​മാ​ന​ത്തി​ൽ സാ​ങ്കേ​തി​ക ത​ക​രാ​ർ ജീ​വ​ന​ക്കാ​ർ ശ്ര​ദ്ധി​ച്ചു.

ഇ​ന്ധ​നം തീ​ർ​ക്കു​ന്ന​തി​നാ​യി വിമാനം തിരുച്ചിറപ്പള്ളി, പുതുക്കോട്ടൈ എന്നിവിടങ്ങളിലെ വ്യോമാതിർത്തിയിൽ ചുറ്റി പറന്നതിന് ശേഷമാണ് അടിയന്തരമായി ലാൻഡിംഗ് നടത്തിയത്. ഉച്ചകഴിഞ്ഞ് 3.53നായിരുന്നു എമർജൻസി ലാൻഡിങ്.

Related Stories

No stories found.
Times Kerala
timeskerala.com