Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeNationalരാജ്യത്തെ വിമാനത്താവളങ്ങളിൽ സാങ്കേതിക തകരാർ: സർവീസുകൾ തടസ്സപ്പെട്ടു | Airports

രാജ്യത്തെ വിമാനത്താവളങ്ങളിൽ സാങ്കേതിക തകരാർ: സർവീസുകൾ തടസ്സപ്പെട്ടു | Airports

🎙️ Latest Podcast

ന്യൂഡൽഹി: സാങ്കേതിക തകരാറിനെത്തുടർന്ന് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു. ഇന്ന് രാവിലെ 6.45 മുതൽ 7.30 വരെ 45 മിനിറ്റോളമാണ് ചെക്ക്-ഇൻ, ബുക്കിംഗ് നടപടികൾ മുടങ്ങിയത്. ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ കമ്പനികളെയാണ് തകരാർ പ്രധാനമായും ബാധിച്ചത്.(Technical glitch at country’s airports, Services have been disrupted )

വിമാനക്കമ്പനികൾ റിസർവേഷൻ, ചെക്ക്-ഇൻ, ബോർഡിംഗ് എന്നിവയ്‌ക്കായി ഉപയോഗിക്കുന്ന നാവിറ്റെയർ സംവിധാനത്തിലുണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി.

ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ ഉടൻ തന്നെ ഇടപെടുകയും 25 മിനിറ്റിനുള്ളിൽ തങ്ങളുടെ ഭാഗത്തെ തകരാർ പരിഹരിക്കുകയും ചെയ്തു. രാവിലെ 8.25-ഓടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സംവിധാനം പൂർണ്ണമായി സജ്ജമായതായി അധികൃതർ അറിയിച്ചു. പ്രതിദിനം 1500-ലേറെ സർവീസുകൾ നടക്കുന്ന ഡൽഹിയിലും ആയിരത്തിലേറെ സർവീസുകൾ നടക്കുന്ന മുംബൈയിലും തകരാർ ബാധിച്ചിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.