
ഇംഫാൽ: വംശീയ സംഘർഷം തുടരുന്ന മണിപ്പൂർ സന്ദർശിച്ച് സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം. സുപ്രീം കോടതി ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള ജഡ്ജിമാരുടെ സംഘമാണ് സന്ദർശിച്ചത്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് എം. സുന്ദരേഷ്, ജസ്റ്റിസ് വി.വിശ്വനാഥൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. അഭിഭാഷക സംഘടനയുടെ എതിർപ്പിനെത്തുടർന്നാണ്, ജസ്റ്റിസ് സിങ് ബിഷ്ണുപൂർ ജില്ലയിൽ യാത്ര അവസാനിപ്പിച്ചത്. സംഘത്തിന്റെ ഭാഗമായിരുന്ന മെയ്തേയി വിഭാഗത്തിൽപ്പെട്ട ജസ്റ്റിസ് എൻ. കോടിശ്വർ സിങ് കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പൂർ സന്ദർശിച്ചില്ല.