ആറാം ക്ലാസുകാരിയെ കൊണ്ട് അധ്യാപിക എടുപ്പിച്ചത് 100 സിറ്റ്-അപ്പുകൾ ; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം |student death

വൈകി എത്തിയതിന് ശിക്ഷയായി അധ്യാപിക 100 സിറ്റപ്പ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.
student death
Published on

വ​സാ​യി : ശി​ശു​ദി​ന​ത്തി​ൽ സ്കൂ​ളി​ലെ​ത്താ​ൻ വൈ​കി​യ​തി​ന് അ​ധ്യാ​പി​ക​യു​ടെ ശി​ക്ഷ​യി​ൽ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം. മ​ഹാ​രാ​ഷ്ട്ര​യി​ലെ വ​സാ​യി​ലെ ശ്രീ​ഹ​നു​മ​ന്ത് വി​ദ്യാ​മ​ന്ദി​ർ ഹൈ ​സ്കൂ​ളി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് 12 വ​യ​സു​കാ​രി കാ​ജ​ൽ ഗോ​ണ്ട് മ​ര​ണ​പ്പെ​ട്ട​ത്.

വൈകി എത്തിയതിന് ശിക്ഷയായി അധ്യാപിക 100 സിറ്റപ്പ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ശിക്ഷ തീർന്നതിന് പിന്നാലെ പുറം വേദന അനുഭവപ്പെടുവെന്ന് വിദ്യാർത്ഥിനി പരാതിപ്പെട്ടിരുന്നു. പിന്നാലെ തളർന്നുവീണു. ഇ​തോ​ടെ വി​ദ്യാ​ർ​ഥി​നി​യെ സ​മീ​പ​ത്തെ നാ​ലാ​സോ​പാ​ര​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ആ​രോ​ഗ്യ സ്ഥി​തി കൂ​ടു​ത​ൽ മോ​ശ​മാ​യ​തോ​ടെ മും​ബൈ​യി​ലെ ജെ​ജെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ ചി​കി​ത്സ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ കാ​ജ​ൽ മ​ര​ണ​പ്പെ​ട്ടു.

കുട്ടി മരണപ്പെട്ടതോടെ സ്കൂളിലേക്ക് രക്ഷിതാക്കളും ബന്ധുക്കളും പ്രതിഷേധമായി എത്തി.

അധ്യാപികയ്ക്കും സ്കൂളിനും എതിരെ കർശന നടപടി ആവശ്യപ്പെട്ട പ്രതിഷേധം പൊലീസ് ഇടപെട്ടാണ് അവസാനിപ്പിച്ചത്. സംഭവത്തിൽ ക്രിമിനൽ കേസ് എടുക്കുന്നത് വരെ സ്കൂൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് മഹാരാഷ്ട്ര നവ നിർമ്മാൺ സേന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വിദ്യാര്‍ഥിനി എത്താന്‍ പത്ത് മിനിറ്റ് വൈകിയെന്ന് ആരോപിച്ചായിരുന്നു അധ്യാപികയുടെ ശിക്ഷ.സംഭവത്തില്‍ വിദ്യാഭ്യസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

Related Stories

No stories found.
Times Kerala
timeskerala.com