
ലക്‌നൗ: ക്ലാസ് മുറിയിൽവെച്ച് അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലാവുന്നു. അധ്യാപകനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷവിമർശനങ്ങൾ ഉയരുകയാണ്.
മുഴുവൻ ക്ലാസിന്‍റെയും മുന്നിൽ വച്ചാണ് അധ്യാപകൻ വിദ്യാർത്ഥിയെ കഴുത്തിനു പിടിച്ച് ചുമരിൽ തള്ളുകയും നിരവധി തവണ തല്ലുകയും ചെയ്തത്. ഇത് ക്ലാസിലെ മറ്റുകുട്ടികൾ ഭീതിയോടെയാണ് കണ്ടത്.