
ബീഹാറില്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക ടിക്കറ്റില്ലാതെ എ.സി. കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്തതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ട ടിടിഇയോട് അധ്യാപിക തര്‍ക്കിക്കുകയും, ഫോണില്‍ വീഡിയോ പകര്‍ത്തരുതെന്ന് പറഞ്ഞ് ടിടിഇയുടെ ഫോണ്‍ പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി വീഡിയോയില്‍ കാണാം.
ഒടുവില്‍ അധ്യാപിക ബാഗുമായി സ്ഥലം വിട്ടു. സംഭവം പുറത്ത് വന്നതോടെ അധ്യാപികയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. "പഠിപ്പിക്കുന്ന കുട്ടികള്‍ നാളെ നിയമലംഘനങ്ങളെ ന്യായീകരിക്കുമോ?" എന്ന ചോദ്യവുമായി നിരവധി പേരാണ് പ്രതികരിച്ചത്. ബന്ധപ്പെട്ട വകുപ്പുകള്‍ ഇത്തരം സംഭവങ്ങള്‍ ഗൗരവമായി പരിശോധിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നു.