
ഭോപാൽ: സ്‌കൂളിൽ വെച്ച് മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്തത അധ്യാപകൻ അറസ്റ്റിൽ. 28കാരനായ സ്വകാര്യ സ്കൂൾ അധ്യാപകൻ കാസിം റെഹാനെയാണ് കുട്ടിയുടെ അമ്മയുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്.
സ്‌കൂൾ അധികൃതർ തന്‍റെ പരാതി അവഗണിച്ചെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ തിങ്കളാഴ്ച പൊലീസിനെ സമീപിച്ചതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ പ്രിയങ്ക ശുക്ല പറഞ്ഞു. മകളുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ കണ്ടതിനെത്തുടർന്ന് സ്കൂൾ അധികൃതരെ സമീപിച്ചെങ്കിലും അവർ പരാതി അവഗണിച്ചതായി കുട്ടിയുടെ അമ്മ പറഞ്ഞു. പെൺകുട്ടിക്ക് മൂന്ന് വയസും ഏഴ് മാസവും മാത്രമാണ് പ്രായമെന്ന് പൊലീസ് വ്യക്തമാക്കി.