അഹമ്മദാബാദ് വിമാനാപകടം: സഹായധനം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; ജീവൻ വെടിഞ്ഞ ഓരോ വ്യക്തിയുടെ കുടുംബത്തിനും ഒരു കോടി വീതം, ബിജെ ഹോസ്റ്റൽ പുനർ നിർമ്മാണത്തിനും സഹായം | Tata Group

വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കൽസ് ഹോസ്റ്റൽ പുനർ നിർമ്മാണത്തിനും ടാറ്റ ഗ്രൂപ്പ് ഓഫ് കമ്പനി പിന്തുണ നൽകും.
Tata Group
Published on

ഗുജറാത്ത്: അഹമ്മദാബാദ് വിമാനാപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്(Tata Group). ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ വീതം നൽകുമെന്ന് ടാറ്റ സൺസിന്റെയും എയർ ഇന്ത്യയുടെയും ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. മാത്രമല്ല, വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കൽസ് ഹോസ്റ്റൽ പുനർ നിർമ്മാണത്തിനും ടാറ്റ ഗ്രൂപ്പ് ഓഫ് കമ്പനി പിന്തുണ നൽകുമെന്നും പ്രസ്താവനയിൽ പറയുന്നു.

പ്രസ്തവാനയുടെ പൂർണ്ണ രൂപം :

"എയർ ഇന്ത്യ ഫ്ലൈറ്റ് 171 ഉൾപ്പെട്ട ദാരുണമായ സംഭവത്തിൽ ഞങ്ങൾ വളരെയധികം ദുഃഖിതരാണ്. ഈ നിമിഷം ഞങ്ങൾ അനുഭവിക്കുന്ന ദുഃഖം വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഒപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും. ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ₹1 കോടി നൽകും. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകളും ഞങ്ങൾ വഹിക്കുകയും അവർക്ക് ആവശ്യമായ എല്ലാ പരിചരണവും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. കൂടാതെ, ബിജെ മെഡിക്കൽസ് ഹോസ്റ്റലിന്റെ നിർമ്മാണത്തിൽ ഞങ്ങൾ പിന്തുണ നൽകും. ഈ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത സമയത്ത് ദുരിതബാധിത കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും ഒപ്പം നിൽക്കുന്നതിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു."- എൻ ചന്ദ്രശേഖരൻ പ്രസ്താവനയിൽ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com