

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ മികച്ച ഫലം നൽകുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു(Tariff war). പരസ്പര പ്രയോജനകരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താൻ ഇരുപക്ഷവും സമ്മതിച്ചതായും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 % തീരുവ ഏർപ്പെടുത്തിയതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച ദിവസങ്ങൾക്ക് മുൻപ് നടന്നിരുന്നു. ഇന്ത്യയും യുഎസും ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ചുള്ള ആദ്യ റൗണ്ട് ചർച്ചകൾ നടത്തി ദിവസങ്ങൾക്ക് ശേഷമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം പുറത്തു വരുന്നത്.