താരിഫ് യുദ്ധം: യുഎസ് ആയുധം വാങ്ങൽ ചർച്ചകൾ ഇന്ത്യ നിർത്തിവച്ചതായി റിപ്പോർട്ട്; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ യു.എസ് സന്ദർശനവും റദ്ദാക്കിയതായി വിവരം | Tariff war

കഴിഞ്ഞ ദിവസമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്ക് മേൽ 25% അധിക താരിഫ് ചുമത്തിയത്
US tariff
Published on

ന്യൂഡൽഹി: താരിഫ് യുദ്ധ സംഘർഷങ്ങൾക്കിടെ യുഎസ് ആയുധ വാങ്ങൽ ചർച്ചകൾ ഇന്ത്യ നിർത്തിവച്ചതായി റിപ്പോർട്ട്(Tariff war). ഒപ്പം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ യു.എസ് സന്ദർശനവും റദ്ദാക്കിയതായാണ് വിവരം.

കഴിഞ്ഞ ദിവസമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്ക് മേൽ 25% അധിക താരിഫ് ചുമത്തിയത്. ഇതോടെ ആകെ മൊത്തം 50% താരിഫാണ് ഇന്ത്യൻ ഇറക്കുമതി ഉത്പന്നങ്ങൾക്ക് രാജ്യം നൽകേണ്ടി വരിക.

ഇതേ തുടർന്ന് നിലനിൽക്കുന്ന സംഘർഷ സാഹചര്യത്തിലാണ് യുഎസ് ആയുധം വാങ്ങൽ ചർച്ചകൾ ഇന്ത്യ നിർത്തിവച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത്. അതേസമയം, യു.എസ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആയുധം വാങ്ങൽ സംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്ന വാദം ഉയർന്നു വന്നിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com