യുഎസുമായുള്ള താരിഫ് തര്‍ക്കം ; ചൈനയുമായി കൈകോർക്കാൻ നരേന്ദ്ര മോദി|Narendra modi

ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Narendra modi
Published on

ടോക്കിയോ: ചൈനയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രധാന്യം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസുമായുള്ള താരിഫ് തര്‍ക്കത്തിനിടയില്‍ ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ജപ്പാനിലുള്ളത്.

ചൈനയുമായുള്ള ശക്തമായ ബന്ധം നിര്‍ണായകമാണെന്നും അത് പ്രാദേശിക സമാധാനത്തിനും സമൃദ്ധിക്കും നല്ല സ്വാധീനം ചെലുത്തുമെന്നും ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് സ്ഥിരത കൊണ്ടുവരും.രണ്ടു സാമ്പത്തിക ശക്തികളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക മേഖലയിൽ സ്ഥിരത കൊണ്ടുവരാൻ ഒരുമിച്ചു പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ജപ്പാനിലെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി മോദി ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലേക്ക് തിരിക്കും. 31നു ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി ചർച്ച നടത്തും.

ചൈനീസ് പ്രസിഡന്റുമായുള്ള ചർച്ചയ്ക്കുശേഷം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും ചർച്ച നടത്തും. ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com