
ന്യൂഡൽഹി: ഇന്ത്യൻ ഇറക്കുമതിക്ക് മേൽ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ പിഴ തീരുവകളിൽ മാറ്റം വരുമെന്ന് റിപ്പോർട്ട്(Tariff dispute). പിഴ തീരുവ നവംബർ 30 ന് ശേഷം പിൻവലിക്കാൻ കഴിയുമെന്നാണ് പുറത്തുവരുന്ന വിവരം. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ പ്രകടമായ പുരോഗതി ഉണ്ടാകുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസമാണ് വെളിപ്പെടുത്തലിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യൻ ഇറക്കുമതി ഉത്പന്നങ്ങൾക്ക് മേൽ ചുമത്തിയിരിക്കുന്ന താരിഫ് ലഘൂകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.