
ബീഹാർ : ഹോളി മാർച്ച് 14-ന് ആണെങ്കിലും, മദ്യ മാഫിയ അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞതായാണ് ബിഹാറിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹോളി സമയത്തെ അനധികൃത കച്ചവടം ലക്ഷ്യമിട്ട് വൻ തോതിൽ മദ്യം സംസ്ഥാനത്തേക്ക് ഒഴുകുന്നതായാണ് റിപ്പോർട്ട്. ഹോളി സമയത്ത് ഉയർന്ന വിലയ്ക്ക് മദ്യം വിൽക്കാൻ വേണ്ടിയാണ് മദ്യക്കടത്തുകാർ, മദ്യനിരോധനം നിലനിൽക്കുന്ന ബിഹാറിൽ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത്.
മുസാഫർപൂർ പോലീസ് ആണ് വലിയൊരു ശേഖരം മദ്യം പിടിച്ചെടുത്തിരിക്കുന്നത്. മറ്റൊരു സംസ്ഥാനത്ത് നിന്ന് ബീഹാറിലേക്ക് കൊണ്ടുവരികയായിരുന്നു. വൻതോതിൽ മദ്യം കടത്തിയ നാല് കള്ളക്കടത്തുകാരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. , കണ്ടെടുത്ത മദ്യം പോലീസ് കണ്ടുകെട്ടി.