
പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘറിൽ സ്‌കൂട്ടർ കുഴിയിൽ വീണ് അപകടമുണ്ടായി(road accident). അപകടത്തെ തുടർന്ന് റോഡിലേക്ക് വീണ മധ്യ വയസ്കനെ ടാങ്കർ ഇടിച്ചു. സംഭവത്തിൽ പാൽഘർ സ്വദേശിയായ പ്രതാപ് നായിക്(55) ആണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ വിരാർ പ്രദേശത്തെ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന് സമീപമാണ് സംഭവം നടന്നത്.
അതേസമയം അപകടത്തിന് കാരണം, റോഡിലെ കുഴികളാണെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി. മൃതദേഹം വിരാറിലെ സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പോലീസ് പറഞ്ഞു.