
വഡോദര: ഗുജറാത്തിലെ വഡോദരയിൽ പ്ലാന്റിൽ വാഹന ടാങ്കർ പൊട്ടിത്തെറിച്ചു(Tanker explodes). അപകടത്തിൽ മൂന്ന് പേർ മരിച്ചു. വാഹനത്തിൽ നിന്നും ആസ്ഫാൽറ്റ് മാറ്റാൻ ചൂടാക്കുന്നതിനിടെയാണ് ടാങ്കർ പൊട്ടിത്തെറിച്ചത്. വഡോദരയിലെ സാവ്‌ലി താലൂക്കിലെ മോക്ഷി ഗ്രാമത്തിലാണ് സംഭവം നടന്നത്.
വാഹനത്തിൽ കുടുങ്ങിയ അസ്ഫാൽറ്റ്, ബാരലുകളിലേക്ക് മാറ്റുന്നതിനായി ടാങ്കർ ചൂടാകുകയായിരുന്നു. മരിച്ചവരിൽ വാഹനത്തിന്റെ ഡ്രൈവറും ക്ലീനറും ഒരു തൊഴിലാളിയും ഉൾപ്പെടുന്നതായാണ് വിവരം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി വഡോദരയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.