
ചെന്നൈ: തിരുവള്ളൂരിലെ കടമ്പത്തൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 7 അംഗ സംഘം അറസ്റ്റിൽ(murder). കടമ്പത്തൂരിലെ പ്രിയങ്കുപ്പം ഗ്രാമ സ്വദേശിയായ രാജ് കമലാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഘം രാജ് കമലിനെ ആക്രമിച്ചത്. ശത്രുതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
അതേസമയം കൊലപാതക വാർത്ത പുറത്തു വന്നതോടെ തിരുവള്ളൂർ-പെരമ്പാക്കം ഹൈവേയിൽ നൂറിലധികം പേർ ചേർന്ന് പ്രതിഷേധിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.