
ചെന്നൈ: വരും ദിവസങ്ങളിൽ തമിഴ്‌നാട്ടിൽ സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില വർദ്ധിക്കുമെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് മുതൽ മാർച്ച് 26 വരെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈയിൽ ഇന്ന് ആകാശം മേഘാവൃതമായിരിക്കും. ചില സ്ഥലങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, ഈറോഡ്, തേനി, ഡിണ്ടിഗൽ, കൃഷ്ണഗിരി, ധർമ്മപുരി എന്നീ 8 ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.
വരും ദിവസങ്ങളിൽ തമിഴ്‌നാട്ടിൽ താപനില സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിക്കും- കാലാവസ്ഥാ വകുപ്പ് അറിയിച്ചു.