ബസ് സ്റ്റാൻഡിലെ പ്ലാറ്റ്‌ഫോമിൽ ഉറങ്ങിക്കിടന്ന സ്ത്രീക്കെതിരെ ലൈംഗികാതിക്രമം: ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസ് ഡ്രൈവർ പിടിയിൽ | Bus driver

പ്രതി സംഭവസമയത്ത് യൂണിഫോമിലായിരുന്നു
ബസ് സ്റ്റാൻഡിലെ പ്ലാറ്റ്‌ഫോമിൽ ഉറങ്ങിക്കിടന്ന സ്ത്രീക്കെതിരെ ലൈംഗികാതിക്രമം: ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസ് ഡ്രൈവർ പിടിയിൽ | Bus driver
Published on

കന്യാകുമാരി : കുളച്ചൽ ബസ് സ്റ്റാൻഡിൽ രാത്രി ഉറങ്ങിക്കിടന്ന സ്ത്രീക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ് ഡ്രൈവറും കുളച്ചൽ സ്വദേശിയുമായ ജവഹർ (55) ആണ് പിടിയിലായത്.(Tamil Nadu Transport bus driver arrested for sexually assaulting woman sleeping on bus stand platform)

കഴിഞ്ഞ ദിവസം രാത്രി കുളച്ചൽ കാമരാജ് ബസ് സ്റ്റാൻഡിലെ പ്ലാറ്റ്‌ഫോമിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയെയാണ് പ്രതി അതിക്രമിച്ചത്. ഇവരുടെ സമീപത്തേക്ക് നടന്നെത്തിയ പ്രതി, ചുറ്റും നോക്കിയ ശേഷം സ്ത്രീയെ ശല്യപ്പെടുത്തുകയായിരുന്നു.

ഈ ദൃശ്യങ്ങളെല്ലാം സി.സി.ടി.വി.യിൽ പതിഞ്ഞിരുന്നു. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി. സാമൂഹ്യമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് എസ്.പിയുടെ നിർദേശപ്രകാരം പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതി സംഭവസമയത്ത് യൂണിഫോമിലായിരുന്നു എന്നത് അന്വേഷണത്തിൽ സഹായകമായി.

ബസ് ജീവനക്കാരനാണ് പ്രതിയെന്ന് മനസ്സിലാക്കിയ പോലീസ് കുളച്ചലിലെ ബസ് ജീവനക്കാർക്കിടയിൽ തിരച്ചിൽ നടത്തി. ഈ അന്വേഷണത്തിനൊടുവിൽ കുളച്ചൽ മാർക്കറ്റ് റോഡ് പ്രദേശത്ത് താമസിക്കുന്ന ജവഹർ അറസ്റ്റിലാവുകയായിരുന്നു. ജവഹറിനെതിരെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com