ചെന്നൈ : പ്ലസ്‌വൺ വിദ്യാർത്ഥി ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് വിഴുപ്പുറത്താണ് സംഭവം. സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിയായ മോഹൻരാജ് ആണ് മരിച്ചത്. സ്‌പെഷ്യൽ ക്ലാസിന് വേണ്ടിയെത്തിയ കുട്ടി ക്ലാസ്മുറിയിൽ ഇരുന്നതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. (Tamil Nadu student dies in classroom)
കുട്ടിയുടെ അമ്മ സ്‌കൂളിനെതിരെ ഗുരുതര ആരോപണം ഉയർത്തിയിട്ടുണ്ട്. ഉറങ്ങാൻ പോലും സമയം ലഭിക്കാറില്ല എന്നാണ് ഇവർ പറയുന്നത്. സംഭവത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തായി.