‘കേന്ദ്രസര്‍ക്കാരിന്റെ വിരട്ടല്‍ തമിഴ്‌നാടിനോട് വേണ്ട’; മൂന്ന് ഭാഷാ ഫോര്‍മുലക്കെതിരെ സ്റ്റാലിന്‍

‘കേന്ദ്രസര്‍ക്കാരിന്റെ വിരട്ടല്‍ തമിഴ്‌നാടിനോട് വേണ്ട’; മൂന്ന് ഭാഷാ ഫോര്‍മുലക്കെതിരെ സ്റ്റാലിന്‍
Published on

ഹിന്ദി പഠനം നിര്‍ബന്ധമാക്കുന്ന വിദ്യാഭ്യാസ നയത്തിലെ മൂന്ന് ഭാഷാ ഫോര്‍മുലയില്‍ കേന്ദ്രത്തെ ശക്തമായി എതിർത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സര്‍ക്കാറിന്റെ വിരട്ടല്‍ തമിഴ്‌നാടിനോട് വേണ്ടെന്ന് സ്റ്റാലിന്‍ എക്‌സില്‍ എഴുതിയത്. മുഖ്യമന്ത്രിക്ക് പിന്തുണയുമായി ഉപമുഖ്യമന്ത്രി രംഗത്ത് വന്നപ്പോൾ ടിവികെ അധ്യക്ഷനും നടനുമായ വിജയ് യും വിഷയത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചു.

ഹിന്ദി ഭാഷാ പഠനം നിര്‍ബന്ധമാക്കുന്ന വിദ്യാഭ്യാസ നയത്തില്‍ നിന്ന് ഒഴിവായി നില്‍ക്കാന്‍ തമിഴ്‌നാടിന് സാധിക്കില്ലെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രദാന്റെ വാക്കുകളാണ് വിമര്‍ശനത്തിനിടയാക്കിയത്. ഹിന്ദി പഠിക്കുന്നത് എങ്ങനെ ഭരണഘടനാപരമായ ഉത്തരവാദിത്വമാകുമെന്നും എം കെ സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു. പിന്നാലെ മുഖ്യമന്ത്രിയെ പിന്തുണച്ച് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും രംഗത്തുവന്നു. തമിഴ്‌നാടിനെ ആവശ്യമില്ലാതെ വിമര്‍ശിക്കുന്നത് തീക്കളിയായി മാറുമെന്നായിരുന്നു ഉദയനിധിയുടെ മുന്നറിയിപ്പ് നല്‍കി.

Related Stories

No stories found.
Times Kerala
timeskerala.com