
ചെന്നൈ: വന്യജീവി നിരീക്ഷണം, കാട്ടുതീ നിയന്ത്രണം, വേട്ടയാടൽ വിരുദ്ധ ശ്രമങ്ങൾ എന്നിവ കണ്ടെത്താൻ തമിഴ്‌നാട് വനം വകുപ്പ് നൂതന ഡ്രോണുകൾ വിന്യസിക്കാനൊരുങ്ങുന്നു(drones). തമിഴ്‌നാട് ബയോഡൈവേഴ്‌സിറ്റി കൺസർവേഷൻ ആൻഡ് ഗ്രീനിംഗ് പ്രോജക്ട് ക്ലൈമറ്റ് ചേഞ്ച് റെസ്‌പോൺസിന്റെ (ടിബിജിപിസിസിആർ) സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാനത്തെ 13 ടെറിട്ടോറിയൽ ഫോറസ്റ്റ് സർക്കിളുകളിലാണ് ഈ ഡ്രോണുകൾ വിന്യസിക്കുക. പുതുതായി വാങ്ങിയ ഡ്രോണുകൾക്ക് സൂം ശേഷിയുള്ള തെർമൽ സെൻസർ, 48 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, ജിപിഎസ് സംയോജനം തുടങ്ങി അത്യാധുനിക സവിശേഷതകലാണുള്ളത്. ഇവ രാത്രിയും പകലും ഒരുപോലെ പ്രവർത്തിക്കും.
ജിപിഎസ് പ്രവർത്തനം കൃത്യവും സമയബന്ധിതവുമായ മുന്നറിയിപ്പുകൾ നൽകാൻ ഉതകുന്നതും ആയതിനാൽ കാട്ടാനകളുടെ നീക്കങ്ങൾ നിരീക്ഷിക്കുവാനും ആനകൾ ജനവാസ കേന്ദ്രങ്ങൾക്ക് സമീപം എത്തിയാൽ അടുത്തുള്ള ഗ്രാമങ്ങൾക്ക് മുന്നറിയിപ്പ് നൽകുവാനും കഴിയും. മാത്രമല്ല; ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് ഓരോ ഫോറസ്റ്റ് സർക്കിളിൽ നിന്നും മൂന്ന് ജീവനക്കാർക്ക് വകുപ്പ് പരിശീലനം നൽകാനും നിശ്ചയിച്ചിട്ടുണ്ട്.