ജുബൈലിൽ തമിഴ്നാട് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ജുബൈലിൽ തമിഴ്നാട് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Published on

ജുബൈൽ: സൗദി അറേബ്യയിലെ ജുബൈലിൽ തമിഴ്‌നാട് സ്വദേശിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരിയാളൂർ സ്വദേശിയായ നവീൻ പുരുഷോത്തമനെയാണ് (28) ജുബൈലിലെ കാർ പാർക്കിങ്ങിന് അടുത്തായി മരിച്ച നിലയിൽ കണ്ടെത്തിയത്.

ജുബൈലിലെ ഒരു കോൺട്രാക്ടിങ് കമ്പനിയിൽ പെയിന്റിങ് ക്വാളിറ്റി കൺട്രോളറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. മരണവിവരം അറിഞ്ഞ ഉടൻ പോലീസ് സ്ഥലത്തെത്തുകയും മൃതദേഹം റോയൽ കമ്മീഷൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വളന്റിയറുമായ സലീം ആലപ്പുഴയാണ് മരണാനന്തര നടപടികൾക്ക് നേതൃത്വം നൽകുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com