വി.എസ്. എന്ന വിപ്ലവ സൂര്യന്റെ വേര്‍പാടില്‍ അനുശോചിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി |mk stalin

എം. കരുണാനിധിക്കൊപ്പമുള്ള വി.എസിന്റെ ചിത്രവും കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്.
m k stalin
Published on

ചെന്നൈ: മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ മരണത്തില്‍ അനുശോചിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. മലയാളത്തിലും ഇംഗ്ലീഷിലുമായി പങ്കുവെച്ച അനുശോചന കുറിപ്പിൽ തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും സ്റ്റാലിന്റെ പിതാവുമായ എം. കരുണാനിധിക്കൊപ്പമുള്ള വി.എസിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

സ്റ്റാലിന്റെ കുറിപ്പ്......

'കേരളത്തിന്റെ രാഷ്ട്രീയ മനഃസാക്ഷിയില്‍ ആഴത്തില്‍ പതിഞ്ഞ വിപ്ലവപാരമ്പര്യം സഖാവ് വി.എസ്. അച്യുതാനന്ദന്‍ അവശേഷിപ്പിക്കുന്നു. പ്രിയങ്കരനായ ജനനേതാവും ആജീവനാന്ത കമ്യൂണിസ്റ്റും തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും മൂര്‍ത്തിമദ്ഭാവമായിരുന്നു മുന്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം. ഈ വിപ്ലവ സൂര്യന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനും സിപിഎം സഖാക്കള്‍ക്കും കേരള ജനതയ്ക്കും എന്റെ ആത്മാര്‍ഥമായ അനുശോചനം'.

Related Stories

No stories found.
Times Kerala
timeskerala.com