സിറിയൻ ആഭ്യന്തര യുദ്ധം; ഇന്ത്യക്കാർ സുരക്ഷിതരെന്ന് ഇന്ത്യൻ എംബസി

സിറിയൻ ആഭ്യന്തര യുദ്ധം; ഇന്ത്യക്കാർ സുരക്ഷിതരെന്ന് ഇന്ത്യൻ എംബസി
Published on

സിറിയയിലെ ഇന്ത്യക്കാർ സുരക്ഷിതരെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഡമാസ്കസിലെ എംബസി തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും എംബസി മുന്നറിയിപ്പ് നൽകി. ഇന്ത്യക്കാർ സിറിയയിലേക്ക് പോകരുതെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. സിറിയയിലുള്ളവർക്ക് പെട്ടെന്ന് തിരിച്ചെത്തണമെന്നും നിർദേശം കൊടുത്തിട്ടുണ്ട്.

അതേസമയം സിറിയ വിമതർ പിടിച്ചെടുത്തതോടെ വ്യാപക അക്രമം നടന്നത്. കൊട്ടാരത്തിന് നേരെ വിമതർ വെടിയുതിർത്തു. രാജ്യം വിട്ട പ്രസിഡന്റ് ബഷാർ അൽ അസദിനെപ്പറ്റി സൂചനകളൊന്നുമില്ല. പ്രസിഡന്റിന്റെ കൊട്ടാരം വിമതർ കൊള്ളയടിക്കുന്നതിന്റെയും പ്രസിഡന്റിന്റെ പ്രതിമ തകർക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അസദ് രാജ്യം വിട്ട വിമാനം വെടിവച്ചിട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com