മധുര- എണ്ണ പലഹാരങ്ങൾ ആരോഗ്യത്തിന് ഹാനികരം; മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം |Union Health Ministry

പലഹാരങ്ങളുടെ ദോഷവശങ്ങൾ വ്യക്തമാക്കി മുന്നറിയിപ്പ് നൽകണം.
sweets
Updated on

ഡൽഹി : രാജ്യത്ത് എണ്ണ- മധുര പലഹാരങ്ങൾക്ക് പൊതു ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. ലഘു ഭക്ഷണങ്ങളിൽ അടങ്ങിയിരുന്ന എണ്ണയും കൊഴുപ്പും പഞ്ചസാരയും സംബന്ധിച്ച് വിവരങ്ങൾ ഉൾപ്പെടുത്തുന്ന ബോർഡുകളാണ് സ്ഥാപിക്കേണ്ടത്.

പുകയില ഉൽപ്പന്നങ്ങൾക്കെതിരായ മുന്നറിയിപ്പ് പോലെത്തന്നെ എണ്ണ- മധുര പലഹാരങ്ങളുടെ ദോഷവശങ്ങൾ വ്യക്തമാക്കി മുന്നറിയിപ്പ് നൽകണമെന്നാണ് നിർദേശത്തിൽ പറയുന്നു.

കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ കാന്റീനുകൾ കഫ്റ്റീരിയകൾ എന്നിവിടങ്ങളിൽ ആയിരിക്കും ആദ്യഘട്ടത്തിൽ നടപടി സ്വീകരിക്കുന്നത്. എന്നാൽ ഇത് നിരോധനം അല്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അമിതവണ്ണം കുറച്ച് ആരോഗ്യമായ ജീവിതശൈലിലേക്ക് മാറാൻ ജനങ്ങൾക്ക് പ്രചോദനം നൽകുയാണ് ഇതിലൂടെ ആരോഗ്യമന്ത്രാലയം ലക്ഷ്യം വെക്കുന്നത്. 2050 ആകുമ്പോഴേക്കും 44.9 കോടിയിലധികം ഇന്ത്യക്കാര്‍ അമിതവണ്ണം ഉള്ളവരായി മാറുമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com