
മധ്യപ്രദേശ്: ഭോപ്പാലിലെ ഏകാന്ത് പാർക്കിന് സമീപം അമിതവേഗതയിൽ വന്ന എസ്‌യുവി കാർ ഇ-റിക്ഷയിൽ ഇടിച്ചു(road accident). അപകടത്തിൽ ഇ-റിക്ഷാ ഡ്രൈവർ കൊല്ലപ്പെട്ടു.
മോട്ടോർ സൈക്കിൾ യാത്രികന് പരിക്കേൽക്കുകയും ചെയ്തു. ആരിഫ് നഗർ സ്വദേശിയായ ബജാജ് സിദ്ദിഖി (35) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. എസ്‌യുവി വാഹനം ഓടിച്ചിരുന്ന ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് വിവരം. ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പരിക്കേറ്റയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.