ചണ്ഡീഗഢിൽ പഴക്കച്ചവടക്കാരനെ കത്തികാട്ടി കൊള്ളയടിച്ച പ്രതികൾ അറസ്റ്റിൽ | robbery

ജൂലൈ 29 ന് രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
arrest
Published on

ചണ്ഡീഗഡ്: രാംദർബാറിൽ പഴക്കച്ചവടക്കാരനെ കൊള്ളയടിച്ച മൂന്ന് അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു(robbery). രാംദർബാറിലെ ഫേസ്-2 നിവാസിയായ ലാലു ചൗഹാൻ എന്ന പഴക്കച്ചവടക്കാരനെ കത്തിമുനയിൽ നിർത്തിയാണ് പണവും മറ്റ് രേഖകളും അടങ്ങിയ പഴ്സ് അക്രമികൾ അപഹരിച്ചത്.

ചണ്ഡീഗഡിലെ രാംദർബാർ നിവാസികളായ ഹബ്രു (28), ടെഡി (23), സാവൻ (27) എന്നിവരാണ് അറസ്റ്റിലായത്. ജൂലൈ 29 ന് രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലാലു ചൗഹാനും സഹോദരൻ മുകുളും വീട്ടിലേക്ക് പോകും വഴി കാക്റ്റസ് പാർക്കിന് സമീപം എത്തവേ അക്രമികൾ കത്തി കാട്ടി പഴ്സ് തട്ടിയെടുക്കുകയായിരുന്നെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് 3 പ്രതികളെയും അറസ്റ്റ് ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com