
ന്യൂഡൽഹി: വ്യാഴാഴ്ച ഡൽഹി വിമാനത്താവളത്തിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ സ്പൈസ് ജെറ്റ് വിമാനത്തിൽ തീപ്പിടിത്തമുണ്ടായതായി സംശയം(SpiceJet flight). വിമാനത്തിലെ ടെയിൽ പൈപ്പിലാണ് തീ പിടിച്ചതായി സംശയം ഉണ്ടായത്.
ബോയിംഗ് 737-8 വിമാനമാണ് SG041 എന്ന വിമാനത്തിലാണ് സംഭവം. ഇതേ തുടർന്ന് വിമാനം വിശദമായ എഞ്ചിനീയറിംഗ് പരിശോധനകൾക്ക് വിധേയമാക്കി.ഉച്ചകഴിഞ്ഞ് 3 മണിയോടെ പറന്നുയർന്ന വിമാനം വൈകുന്നേരം 5.10 ഓടെ കാഠ്മണ്ഡുവിൽ ലാൻഡ് ചെയ്തത ശേഷമാണ് സംശയമുണ്ടായത്.
അതേസമയം, വിമാന പരിശോധനയിൽ അസാധാരണമായ ഒന്നും കണ്ടെത്താനായില്ലെന്ന് വിമാന കമ്പനി അറിയിച്ചു.