
മംഗളൂർ: 2017-ൽ ഉർവ പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ(murder attempt). ബാംഗളൂരിലെ അരെക്കെരെയിലെ ഹുളിമാവുവിൽ നിന്നാണ് നിയാസ് എന്നയാളെ അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ആകെ 13 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം.
വിവിധ കോടതികൾ ഇയാൾക്കായി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.