ന്യൂഡൽഹി: നിഥാരി കൂട്ടക്കൊല കേസിലെ പ്രധാന പ്രതികളിലൊരാളായ സുരേന്ദ്ര കോലിക്ക് മോചനം. കോലിക്കെതിരെ ചുമത്തിയ അവസാന കേസിലും സുപ്രീം കോടതി ഇപ്പോൾ വെറുതെ വിട്ടതോടെയാണ് മോചനത്തിന് വഴിയൊരുങ്ങിയത്.(Surendra Koli acquitted in Nithari massacre case)
സുരേന്ദ്ര കോലിക്കെതിരെ ആകെ 13 കൊലക്കേസുകളാണ് ചുമത്തിയിരുന്നത്. ഇതിൽ 12 കേസുകളിലും നേരത്തെ കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു. അവശേഷിച്ച ഒരു കേസിൽ, സുരേന്ദ്ര കോലി നൽകിയ ക്യൂറേറ്റീവ് പെറ്റീഷൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് അനുവദിച്ചു.
2011-ൽ സുപ്രീം കോടതി ശരിവച്ച കീഴ്‌ക്കോടതി ഉത്തരവാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. മറ്റ് കേസുകളിൽ വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ തെളിവുകളാണ് ഈ കേസിൽ കോലിയെ ശിക്ഷിക്കാൻ കാരണമായതെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്ര കോലി ക്യൂറേറ്റീവ് പെറ്റിഷൻ ഫയൽ ചെയ്തത്. ഈ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.