
സൂറത്ത്: സൂറത്തിൽ കഴിഞ്ഞ ദിവസം നടന്ന വജ്ര മോഷണം ആസൂത്രിതമെന്ന് തെളിഞ്ഞു(Surat diamond theft). വരാച്ച പ്രദേശത്തെ ഡി.കെ. സൺസ് & കമ്പനിയിൽ നിന്ന് ആഗസ്റ്റ് 18 ന് വജ്ര മോഷണം പോയെന്ന് വാർത്ത പരന്നിരുന്നു. കടയുടമ പോലീസിൽ പരത്തി നൽകുകയും ചെയ്തു.
ഓഫീസിൽ നിന്ന് 32.47 കോടി രൂപ വിലമതിക്കുന്ന 1.12 ലക്ഷം കാരറ്റ് വജ്രങ്ങളും 5 ലക്ഷം രൂപയും മോഷണം പോയതായാണ് പരാതി നൽകിയത്. എന്നാൽ, മോഷണം വജ്ര സ്ഥാപനത്തിന്റെ ഉടമ തന്നെ ആസൂത്രണം ചെയ്തതാണെന്നും ഇൻഷുറൻസ് തട്ടിയെടുക്കലായിരുന്നു ലക്ഷ്യമെന്നും സൂറത്ത് പോലീസ് കമ്മീഷണർ അനുപം സിംഗ് ഗഹ്ലൗട്ട് ബുധനാഴ്ച വ്യക്തമാക്കി.
വസ്തുക്കൾ മാറ്റുകയും സി.സി.ടി.വി തെളിവുകൾ ലഭിക്കാതിരിക്കാൻ ഡിവിആർ നശിപ്പിച്ചതായും പോലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ പോലീസ് കട ഉടമയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തു.