
ന്യൂഡൽഹി: പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്ക് റോഡ് നികുതി ഈടാക്കാനാവില്ലെന്ന് സുപ്രീം കോടതി(road tax). ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ 2024 ഡിസംബറിലെ വിധി ചോദ്യം ചെയ്താണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.
ജസ്റ്റിസുമാരായ മനോജ് മിശ്ര, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ഒരു മോട്ടോർ വാഹനം 'പൊതുസ്ഥലത്ത്' ഉപയോഗിക്കുന്നില്ലെങ്കിൽ മോട്ടോർ വാഹന നികുതി ചുമത്തരുത് എന്നാണ് കോടതിയുടെ ഉത്തരവ്.
മാത്രമല്ല; 1963-ലെ ആന്ധ്രാപ്രദേശ് മോട്ടോർ വാഹന നികുതി നിയമത്തിലെ സെക്ഷൻ 3 പരാമർശിച്ചുകൊണ്ട്, ഈ വ്യവസ്ഥയിൽ നിയമസഭ ബോധപൂർവ്വം 'പൊതുസ്ഥലം' എന്ന പ്രയോഗം ഉപയോഗിച്ചിട്ടുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.