അരുന്ധതി റോയിയുടെ പുസ്തകത്തിൻ്റെ വിൽപ്പന നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി | Arundhati Roy

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെട്ട ബെഞ്ചാണ് ഹർജി തള്ളിയത്.
Supreme Court rejects plea to ban Arundhati Roy's book
Updated on

ന്യൂഡൽഹി: അരുന്ധതി റോയിയുടെ പുസ്തകമായ 'മദർ മേരി കംസ് ടു മി' നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പുസ്തകത്തിൻ്റെ പുറംചട്ടയിൽ എഴുത്തുകാരി സിഗരറ്റ് വലിക്കുന്ന ചിത്രം ചേർത്തത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെട്ട ബെഞ്ചാണ് ഹർജി തള്ളിയത്.(Supreme Court rejects plea to ban Arundhati Roy's book)

പുറംചട്ടയിലെ ചിത്രം പുകവലി പ്രോത്സാഹിപ്പിക്കുന്നതായി കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് പുസ്തകത്തിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതേ വിഷയത്തിൽ നേരത്തെ കേരള ഹൈക്കോടതിയും ഹർജി തള്ളിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെയാണ് ഹർജിക്കാരൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നത്.

പുകവലിക്കുന്ന ചിത്രം കവർ പേജിൽ ഉൾപ്പെടുത്തിയതിൻ്റെ പേരിൽ പുസ്തകത്തിൻ്റെ വിൽപ്പന തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജിക്കാരൻ ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. പുസ്തകത്തിൽ പുകവലി ചിത്രം ഉപയോഗിച്ചത് പ്രതീകാത്മകമായിട്ടാണെന്നും പുറം ചട്ടയിൽ അറിയിപ്പ് നൽകിയിട്ടുണ്ടെന്നും പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. അനാവശ്യ കാര്യങ്ങൾക്കുവേണ്ടി പൊതുതാൽപര്യ ഹർജികളെ ദുരുപയോഗം ചെയ്യരുതെന്ന് ഹർജിക്കാരന് കേരള ഹൈക്കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com