ന്യൂഡൽഹി : മാസപ്പടിക്കേസിൽ മാത്യു കുഴൽനാടൻ്റെ ഹർജി തള്ളി സുപ്രീംകോടതി. രാഷ്ട്രീയ വിഷയങ്ങൾ കോടതിയിലേക്ക് കൊണ്ടുവരരുത് എന്നാണ് ചീഫ് ജസ്റ്റിസ് അറിയിച്ചത്. (Supreme Court on CMRL case )
ഹർജിയിൽ ഇടപെടാനില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ, മാത്യു കുഴൽനാടൻ പറഞ്ഞത് സുപ്രീംകോടതി വിഷയത്തിൽ ഇടപെടാതിരുന്നതിന് കാരണം സാങ്കേതിക പ്രശ്നങ്ങളാണ് എന്നാണ്. എത്ര തന്നെ സൈബർ അതിക്രമം നടത്തിയാലും നിയമപരമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് താൻ നടത്തുന്നതെന്നും, പോരാട്ടം വെറുതെ ആകുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ജനങ്ങൾക്ക് മുന്നിൽ മറുപടി പറയേണ്ടി വരുമെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.