ഡൽഹി : ബില്ലുകള്‍ തടഞ്ഞു വെക്കാനുള്ള ഗവര്‍ണറുടെ അധികാരത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. നിയമ വ്യാഖ്യാനത്തിന് മറവില്‍ മണി ബില്ലുകള്‍ തടഞ്ഞു വെക്കാവുന്ന സ്ഥിതിയുണ്ടാകുമെന്നും കോടതി. രാഷ്ട്രപതിയുടെ റഫറന്‍സിന് മുകളിലാണ് ഭരണഘടന ബെഞ്ചിന്റെ നിരീക്ഷണം.
ഭരണഘടനയുടെ ആർട്ടിക്കിൾ 200 പ്രകാരം ഗവർണർക്ക് ബിൽ തിരിച്ചയക്കാതെ പിടിച്ച് വെക്കാനുള്ള അധികാരമുണ്ട്. ഈ രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയാണെങ്കിൽ മണി ബിൽ പോലും ഗവർണർക്ക് തടഞ്ഞ് വെക്കാമെന്ന സ്ഥിതിയുണ്ടാകുമെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം സാഹചര്യം സംസ്ഥാനങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്ന് ഭരണഘടന ബെഞ്ച് ചൂണ്ടിക്കാട്ടി. ബിആർ ഗവായ്, ജസ്റ്റിസ് സൂര്യകാന്ത്, ജ. വിൽക്രം നാഥ്, ജ. പിഎസ് നരസിംഹ, ജ. എ എസ് ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ഗവര്‍ണര്‍ അനിശ്ചിത കാലം ബില്ലുകള്‍ പിടിച്ചുവക്കുന്നത് നിയമസഭകളെ പ്രവര്‍ത്തനരഹിതമാക്കുമെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. രാഷ്ട്രപതിയുടെ റഫറന്‍സ് സംബന്ധിച്ച് വിശദമായ വാദം വ്യാഴാഴ്ച വീണ്ടുംകേള്‍ക്കും.