
ന്യൂഡൽഹി: ബീഹാർ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ 65 ലക്ഷം പേരുടെ പേര് വിവരങ്ങൾ വ്യക്തമാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി വ്യക്തമാക്കി(Bihar voter list). വിവരങ്ങൾ പരസ്യമായി പുറത്തുവിടാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ സുതാര്യതയെക്കുറിച്ചും സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ഇത്തരം വലിയ തോതിലുള്ള ഇല്ലാതാക്കലുകൾ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും കോടതി ചൂണ്ടി കാട്ടി. തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ബീഹാറിൽ വോട്ടെടുപ്പ് നടക്കും മുൻപ് തന്നെ പൂർണ്ണമായ പട്ടിക ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തു വിടാനാണ് ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.