
ന്യൂഡല്‍ഹി: കോവിഡ് 19 വാക്‌സിനുകളുടെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള പൊതുതാൽപ്പര്യ ഹർജി തള്ളി സുപ്രീംകോടതി.( Supreme court )
ഇവയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന രക്തം കട്ടപിടിക്കുന്നത് പോലുള്ള പാർശ്വഫലങ്ങളെ ചൂണ്ടിക്കാട്ടി നൽകിയ ഹർജിയാണ് കോടതി തള്ളിയത്. വിവാദങ്ങൾ സൃഷ്ടിക്കാനാണ് പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തതെന്ന് ബെഞ്ച് പറഞ്ഞു.
തീരുമാനം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിൻറേതാണ്.
വാക്സിൻ എടുത്തില്ലെങ്കിലുള്ള പാർശ്വഫലം കൂടി മനസിലാക്കണമെന്നും, ഒരു തരത്തിൽ ആരോപണങ്ങൾ സൃഷ്ടിക്കാൻ വേണ്ടി മാത്രമുള്ള ഈ ഹർജി മുന്നോട്ട് കൊണ്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി അറിയിച്ചു. ഹർജി സമർപ്പിച്ചത് പ്രിയ മിശ്ര ഉൾപ്പെടെയുള്ളവർ ചേർന്നാണ്.