
ഡല്‍ഹി: പാകിസ്താന് പിന്തുണ നല്‍കുന്ന തുര്‍ക്കിക്കെതിരേ കടുത്ത നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. തുർക്കി ആസ്ഥാനമായുള്ള സെലെബി എയർപോർട്ട് സർവീസസസിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. ജെലെബി എയര്‍പോര്‍ട്ടിന്റെ സെക്യൂരിറ്റി ക്ലിയറന്‍സാണ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്.
കേന്ദ്രവ്യോമയാനമന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കമ്പനിയുടെ ഗ്രൗണ്ട് ഹാൻഡ്‍ലിംഗിനുള്ള സുരക്ഷാ ക്ലിയറൻസ് റദ്ദാക്കി.മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി, ചെന്നൈ തുടങ്ങി ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഓപ്പറേഷന്‍ ചെയ്യുന്ന പ്രമുഖ കമ്പനിയാണ് ജെലെബി.
ജനറല്‍ ഏവിയേഷന്‍ സര്‍വീസ്, പാസഞ്ചര്‍ സര്‍വീസ്, കാര്‍ഗോ, പോസ്റ്റല്‍ സര്‍വീസ്, വെയര്‍ഹൗസ് ആന്‍ഡ് ബ്രിഡ്ജ് ഓപ്പറേഷന്‍ തുടങ്ങിയ ഗ്രൗണ്ട് ഓപ്പറേഷന്‍സുകളെല്ലാം കമ്പനി കൈകാര്യംചെയ്യുന്നുണ്ട്.
അതെ സമയം, പാകിസ്ഥാന് പിന്തുണയുമായി രംഗത്തെത്തിയ തുർക്കിക്കും അസർബൈജാനും കനത്ത തിരിച്ചടി നേരിടുന്നത് . ഇരു രാജ്യങ്ങൾക്കും ടൂറിസം രംഗത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്. ഇന്ത്യയിൽ നിന്ന് തുർക്കിയിലേക്കും അസർബൈജാനിലേക്കും ഉള്ള യാത്രകൾ കൂട്ടത്തോടെ ഇന്ത്യാക്കാർ റദ്ദാക്കി.