
വാഷിംഗ്ടൺ: ഭൂമിയിൽ മടങ്ങിയെത്തിയാലുടൻ പിസ കഴിക്കാനാണ് ആഗ്രഹമെന്ന് ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് പറഞ്ഞു(Sunita Williams). കോസ്റ്റ് ഗാർഡ് അക്കാഡമിയിലെ യു.എസ് കേഡറ്റുകളുമായി വെർച്വലായി സംസാരിക്കവെയാണ് സുനിത ഈ കാര്യം തുറന്ന് പറഞ്ഞത്. ബഹിരാകാശത്തെ മൈക്രോ ഗ്രാവിറ്റിയെ ചെറുക്കാനുള്ള വ്യായാമങ്ങൾ പിന്തുടരുന്നതിനെ കുറിച്ചും അവ ശരീരത്തിൽ രൂപമാറ്റമുണ്ടാക്കുന്നതിനെ കുറിച്ചും സുനിത സംസാരിച്ചു.
ഇന്ത്യൻ വംശജയായ സുനിത വില്യംസ്, കഴിഞ്ഞ ജൂൺ മുതൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുകയാണ്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന (സ്‌പേസ് വാക്ക്) വനിത എന്ന ചരിത്രനേട്ടം അടുത്തിടെ സുനിത നേടിയെടുത്തിരുന്നു. മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ സഹസഞ്ചാരിയായ ബച്ച് വിൽമോറിനൊപ്പം സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗൺ പേടകത്തിൽ സുനിത ഭൂമിയിലേക്ക് മടങ്ങി എത്തുമെന്നാണ് വിവരം.