
ബാംഗ്ലൂർ: ബാംഗ്ലൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഗാന്ധർ(14) എന്ന കുട്ടിയാണ് ആത്മഹത്യ ചെയ്തത്(Suicide). കുട്ടിയുടെ ആത്മഹത്യയ്ക്ക് ജാപ്പനീസ് വെബ് സീരീസായ 'ഡെത്ത് നോട്ടു"മായി ബന്ധമുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
കുട്ടി വെബ് സീരീസിന്റെ അകമഴിഞ്ഞ ആരാധകനായിരുന്നുവെന്നാണ് വിവരം. ആഗസ്റ്റ് 3 ന് രാത്രിയിലാണ് സംഭവം നടന്നത്. ഡെത്ത് നോട്ട് വെബ് സീരീസിൽ ലൈറ്റ് യാഗമി എന്ന ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ് കഥാപാത്രം. സീരീസിൽ ആത്മഹത്യാ പ്രേരണ ഉളവാക്കുന്ന കാര്യങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം കുട്ടിയുടെ മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു.
"അമ്മേ, അച്ഛാ, നിങ്ങൾ എന്നെ 14 വർഷം നന്നായി വളർത്തി, നിങ്ങളോടൊപ്പം ഞാൻ വളരെ സന്തോഷവതിയായിരുന്നു. പക്ഷേ ഇന്ന് എനിക്ക് പോകാനുള്ള സമയമായി. നിങ്ങൾ എന്റെ കത്ത് വായിക്കുമ്പോഴേക്കും ഞാൻ സ്വർഗത്തിലായിരിക്കും"- എന്നാണ് ഗാന്ധർ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.