Suicide : സമ്മർദ്ദം, പഠനം തുടരാന്‍ താല്പര്യമില്ലെന്ന് ആത്മഹത്യ കുറിപ്പ്; കർണാടകയിൽ 19 കാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
ബംഗളൂരു: കര്‍ണാടകയിലെ, കുടക് ജില്ലയിൽ എഞ്ചിനിയറിംഗ് വിദ്യാർഥിനിയായ 19 കാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.പൊന്നംപേട്ടിലെ ഹള്ളിഗാട്ട് കോളജ് ഓഫ് എഞ്ചിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന് ലേണിംഗ് കോഴ്സ് ഒന്നാംവര്‍ഷ വിദ്യാർഥിനിയായിരുന്ന തേജസ്വിനി എന്ന പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം , പഠന സമ്മര്‍ദം മൂലമാണ് താന്‍ ജീവിതം അവസാനിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയുളള വിദ്യാർഥിനിയുടെ കുറിപ്പ് ഹോസ്റ്റല്‍ മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. തനിക്ക് ആറ് വിഷയങ്ങൾ എഴുതിയെടുക്കാനുണ്ടെന്നും പഠനം തുടരാന്‍ താല്പര്യമില്ലെന്നും കത്തില്‍ പറയുന്നു.കര്‍ണാടകയിലെ റായ്ച്ചൂര്‍ സ്വദേശിയായ മഹന്തപ്പയുടെ ഏക മകളാണ് മരിച്ച തേജസ്വിനി. മൂന്നുദിവസം മുന്‍പ് തേജസ്വിനി തന്റെ 19-ാം ജന്മദിനം കൂട്ടുകാര്‍ക്കൊപ്പം ആഘോഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജീവനൊടുക്കിയത്

