
ഗുവാഹത്തി: അന്തരിച്ച ഗായകൻ സുബീൻ ഗാർഗിന്റെ മാനേജർ സിദ്ധാർത്ഥ ശർമ്മയുടെ വീടിന് പുറത്ത് വൻ സംഘർഷം(Subeen Garg). എസ്‌ഐടി ഉദ്യോഗസ്ഥർ റെയ്ഡിനായി വീട്ടിൽ കയറിയതോടെയാണ് പ്രതിഷേധക്കാർ വീട് വളഞ്ഞത്.
2014 മുതൽ സുബീൻ ഗാർഗിന്റെ മാനേജരായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന സിദ്ധാർത്ഥ ശർമ്മ നിലവിൽ ഒളുവിൽ കഴിയുകയാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങൾ വീടിന് മുന്നിൽ വൻ പ്രതിഷേധം നടത്തിയത്.
അതേസമയം പ്രകോപിതരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തി ചാർജ് നടത്തിയതായാണ് റിപ്പോർട്ട്.